Breaking News

സമം സംസ്‍കാരികോത്സവം 28, 29തീയതികളിൽ

കാസറഗോഡ് ജില്ലാ പഞ്ചായത്ത് കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുമായി ചേര്‍ന്ന് നടത്തുന്ന സമം സാംസ്‌കാരികോത്സവം മൂന്നാം പതിപ്പ് 2024 ഫെബ്രുവരി 28,29 തീയതികളില്‍ കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ നടക്കും. ഫെബ്രുവരി 28 ന് രാവിലെ 10 മണിക്ക് ഉദ്ഘാടന സമ്മേളനം നടക്കും. രാവിലെ 11 മുതല്‍ കുടുബശ്രീ വനിതകള്‍ക്കായുള്ള ജില്ലാതല 'ഭരണഘടന ക്വിസ്' ഉച്ചയ്ക്ക് രണ്ട് മുതല്‍ 'ജില്ലാതല കൈകൊട്ടികളി മത്സരം' വൈകിട്ട് ആറ് മുതല്‍ കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന 'വാജ്രോത്സവം' എന്നിവയും നടക്കും. 29 ന് രാവിലെ 10 മുതല്‍ ജില്ലാതല 'നാടന്‍പാട്ട് മത്സരം'ഉച്ചയ്ക്ക് രണ്ട് മുതല്‍ സ്ത്രീ സമത്വത്തിന്റെ വര്‍ത്തമാനം എന്ന വിഷയത്തെ അധികരിച്ച് സംവാദം എന്നിവയും നടക്കും. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനവും സമം പുരസ്‌ക്കാര വിതരണവും. വൈകിട്ട് ഏഴിന് 'തേക്കിന്‍കാട് ബാന്‍ഡ് ആന്റ് ആട്ടം കലാസമിതി മെഗാ ഷോ നടക്കും.

No comments