Breaking News

ആനന്ദകൃഷ്ണൻ എടച്ചേരിക്ക് പുരസ്‌കാരം

പേരാമ്പ്രയിലെ ഭാഷാശ്രീ മാസിക ഏർപ്പെടുത്തിയ 2023 - ലെ സംസ്ഥാനതല സാഹിത്യ പുരസ്കാരത്തിന് കവിയും വിവർത്തകനുമായ ആനന്ദകൃഷ്ണൻ എടച്ചേരി അർഹനായി. മുന്നാട് ഗവ. ഹൈസ്കൂളിലെ അധ്യാപകനും കാഞ്ഞങ്ങാട് പുതുക്കൈ സ്വദേശിയുമാണ്. ആനന്ദകൃഷ്ണൻ എടച്ചേരി. കൈരളി ബുക്സ് പ്രസിദ്ധീകരിച്ച മഹാത്മാഗാന്ധിയുടെ ജീവചരിത്ര ഗ്രന്ഥമാണ് പുരസ്കാരത്തിനർഹമായ കൃതി.ഫെബ്രുവരി 24 ന് പേരാമ്പ്ര റീജനൽ കോ - ഓപ്പറേറ്റീവ് ബേങ്ക് ഹാളിൽ പി.ജെ ഈപ്പൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ കെ. വി. സജയ് പുരസ്കാരം സമർപ്പിക്കുകയും മുഹമ്മദ് പേരാമ്പ്ര മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും. തിരിച്ചറിവ്, കബീർ ചരിതം, പരഗ്രഹി , ആവാസ് ദിൽ കീ, ബദൽതാ സമാജ്,ജീവൻസാഥി എന്നിവയാണ് മറ്റുകൃതികൾ. 
തുഞ്ചൻ കവിതാ പുരസ്കാരം, കബീർ കോഹിനൂർ ദേശീയ സാഹിത്യ പുരസ്കാരം, കാവ്യശ്രീ അവാർഡ്, സാഹിത്യ സാരഥി പുരസ്കാരം, പണ്ഡിറ്റ് മദൻ മോഹൻ മാളവീയ് സ്മൃതി സമ്മാൻ, കാവ്യ ശിരോമണി സമ്മാൻ എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

No comments