അമ്പതാം വാർഷികം സമാപനവും കുടുംബസംഗമവും നടത്തി
നീലേശ്വരം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അമ്പതാംവാര്‍ഷികം സമാപനവും കുടുംബസംഗമവും അവിസ്മരണീയമായി. പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ നടന്ന സമാപനസമ്മേളനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു.
സംഘാടകസമിതി ചെയര്‍മാന്‍ സി.പി.ശ്രീധരന്‍ അധ്യക്ഷനായി. വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.വി.സുരേഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് അഹമ്മദ്‌ഷെരീഫ് മുഖ്യാതിഥിയായി. സംസ്ഥാന സെക്രട്ടറി ബാബുകോട്ടയില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.ജെ.സജി, ട്രഷറര്‍ മാഹിന്‍കോളിക്കര, വൈസ് പ്രസിഡണ്ട് ഷിഹാബ് ഉസ്മാന്‍, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം സി.എച്ച്.ഷംസുദ്ദീന്‍, കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ട് സി.യൂസഫ് ഹാജി, തൈക്കടപ്പുറം യൂണിറ്റ് പ്രസിഡണ്ട് കെ.പ്രകാശന്‍, വനിതാവിംഗ് ജില്ലാ പ്രസിഡണ്ട് രേഖാമോഹന്‍ദാസ്, യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് സത്യകുമാര്‍, വനിതാവിംഗ് നീലേശ്വരം യൂണിറ്റ് പ്രസിഡണ്ട് ഷീനജ പ്രദീപ്, യൂത്ത് വിംഗ് നീലേശ്വരം യൂണിറ്റ് പ്രസിഡണ്ട് വി.രാജന്‍, വനിതാവിംഗ് ജില്ലാ ട്രഷറര്‍ ജയലക്ഷ്മി സുനില്‍, യൂത്ത് വിംഗ് ജില്ലാ ട്രഷറര്‍ അഫ്‌സല്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍കണ്‍വീനര്‍ എ.വിനോദ്കുമാര്‍ സ്വാഗതവും ട്രഷറര്‍ എം.മുഹമ്മദ് അഷ്‌റഫ് നന്ദിയും പറഞ്ഞു. വ്യാപാരി കുടുംബാംഗങ്ങള്‍, വനിതാവിംഗ്, യൂത്ത് വിംഗ് പ്രവര്‍ത്തകര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും പിന്നണി ഗായകന്‍ ചെങ്ങന്നൂര്‍ ശ്രീകുമാറും ഉമേഷ് നീലേശ്വരവും നയിച്ച ഗാനമേളയും അരങ്ങേറി. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ജില്ലാ ലേബർ വെൽഫയർ ഐ ടി എക്സിക്യൂട്ടീവ് ഓഫീസർ വി.അബ്ദുൾ സലാം
വ്യാപാരരംഗത്ത് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ വി.കണ്ണന്‍, ജീവകാരുണ്യപ്രവര്‍ത്തകന്‍ സായിദാസ്, കാരുണ്യപ്രവര്‍ത്തനരംഗത്ത് തന്റേതായ നേതൃത്വം വഹിച്ച ബിജുകൊട്ടാരത്തില്‍, രാജീവ്ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ആയുര്‍വേദ മെഡിസിന്‍ പിജിയില്‍ രണ്ടാംറാങ്ക് നേടിയ ഡോ.പി.കെ.അശ്വിനി, കലാഭവന്‍മണി ഫൗണ്ടേഷന്റെ മികച്ച ബാലനടനുള്ള പുരസ്‌കാരം നേടിയ അന്‍വിന്‍ശ്രീനു, ജീവകാരുണ്യപ്രവര്‍ത്തകന്‍ ഭാസ്‌ക്കരന്‍ ചാത്തമത്ത്, സാഹിത്യപ്രവര്‍ത്തകന്‍ അമ്പുരാജ് നീലേശ്വരം, മികച്ച സംരംഭകരായ ശ്രീജിത്ത്, ശ്രീകാന്ത്, മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ ഹൈജംബില്‍ വെള്ളിമഡല്‍ നേടിയ പി.കെ.ബാലകൃഷ്ണന്‍, ആദ്യകാല നാടകനടന്‍ ഡി.കൃഷ്ണന്‍, മര്‍ച്ചന്റ്‌സ് യൂത്ത് വിംഗിന്റെ സിംഗര്‍, വര്‍ണ്ണോത്സവം എന്നിവയുടെ നടത്തിപ്പിനായി മികച്ച സേവനം നടത്തിയ സതീശന്‍ കാഞ്ചന, അഷ്‌റഫ് ഹമീദ് ഹാജി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
No comments