Breaking News

സമുദായ ആചാര്യൻ ശ്രീ മന്നത്ത് പത്മനാഭൻ്റെ 54 മത് ചരമവാർഷികം ആചരിച്ചു.

സമുദായ ആചാര്യൻ ശ്രീ മന്നത്ത് പത്മനാഭൻ്റെ 54 മത് ചരമവാർഷികം കിഴക്കൻ കൊഴുവൽ എൻഎസ്എസ് കരയോഗം മന്ദിരത്തിൽ ആചരിച്ചു. വൈസ് പ്രസിഡണ്ട് രവീന്ദ്രൻ നായർ പതാക ഉയർത്തി. സെക്രട്ടറി ഇ.പത്മനാഭൻ നായർ മാങ്കുളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആചാര്യന്റെ ഛായ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തി. പരിപാടിയിൽ കരയോഗം വൈസ് പ്രസിഡൻറ് രവീന്ദ്രൻ നായർ ,സെക്രട്ടറി പത്മനാഭൻ നായർ മാങ്കുളം, ഗോപിനാഥൻ മുതിരക്കാൽ, വിനോദ് കുമാർ ആനിക്കൽ , പ്രഭാകരൻ മുതിരക്കാൽ , ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, സുരേഷ് കുമാർ വാണിയമ്പയിൽ, പ്രദീപൻ, ദാക്ഷായനി ഇ, നിഷ ഇ, രതി രവീന്ദ്രൻ, എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

No comments