Breaking News

യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് ആർ ഡി ഒ ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിന് എതിരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ആർ ഡി ഒ ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. ബാരിക്കോഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. നൂറോളം പ്രവർത്തകർ പങ്കെടുത്ത മാർച്ച് നഗരസഭക്ക് സമീപം പോലീസ് ബാരിക്കോഡ് വെച്ച് തടഞ്ഞു .കെ.പി സി സി അംഗം ഹക്കീം കുന്നേൽ ഉദ്ഘാടനം ചെയ്തു‌. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കാർത്തികേയൻ അധ്യക്ഷനായി. എം അസിനാർ, ബി പി.പ്രദീപ്‌കുമാർ, പ്രവീൺ തോയമ്മൽ, രതീഷ് കാട്ടുമാടം, രാജേഷ് പള്ളിക്കര, രാജേഷ് തമ്പാൻ, ഉസൈസ് ബേഡകം,പ്രവാസ് ഉണ്ണിയാടൻ, ദീപു കല്യോട്ട് തുടങ്ങി നിരവധി മാർച്ചിൽ പങ്കെടുത്തു.ഡി വൈ എസ് പി.പി. ബാലകൃഷ്ണൻ നായർ, സി ഐ.മാരായ ടി കെ മുകുന്ദൻ,രഞ്ജിത്ത് രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.

No comments