നീലേശ്വരം വിവേഴ്സ് സ്ട്രീറ്റ് റസിഡന്റ്സ് അസോസിയേഷൻ ഉൽഘാടനവും കുടുംബ സംഗമവും നടത്തി
നീലേശ്വരം : വിവേർസ് സ്ട്രീറ്റ് റസിഡൻ്റ്സ് അസോസിയേഷൻ്റെ ഉൽഘാടനവും കുടുംബ സംഗമവും നീലേശ്വരം നഗരസഭ ചെയർ പേഴ്സൺ ശ്രീമതി. ടി വി ശാന്ത ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി ശ്രീ. പി സി രാജൻ സ്വാഗതവും പ്രസിഡണ്ട് ശ്രീ. പി. സി പ്രേമചന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു. നീലേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ മധുസൂദനൻ, സബ്ബ് ഇൻസ്പെക്ടർ ശ്രീ. പ്രദീപൻ കോതോളി എന്നിവർ സംസ്സാരിച്ചു. ശ്രീ.രാജമോഹനൻ നീലേശ്വരം മുഖ്യ പ്രഭാഷകനായിരുന്നു. സർവ്വശ്രീ ചന്ദ്രൻ കാരണവർ, വി.വി. രാമചന്ദ്രൻ , ടി.മൊയ്തുഹാജി, കുഞ്ഞിരാമൻ കാരണവർ, ഇടയിലും രാധാകൃഷ്ണൻ നായർ, ഗിരിധർ രാഘവൻ, കെ.വി. വേണുഗോപാലൻ, കെ.ബാലൻ, നഗരസഭാ മുൻ കൗൺസിലർ ശ്രീമതി. സി.മാധവി എന്നിവർ ആശംസകളർപ്പിച്ചു. ശ്രീ.സുനിൽകുമാർ കൊട്ടറ നന്ദിയും പറഞ്ഞു
No comments