അയോധ്യ പ്രാണപ്രതിഷ്ഠ: നീലേശ്വരം തളിയിൽ ക്ഷേത്രത്തിൽ വിവിധ പരിപാടികൾ നടന്നു
അയോധ്യ പ്രാണപ്രതിഷ്ഠ - നീലേശ്വരം തളിയിൽ ക്ഷേത്രപരിസരത്ത് ശ്രീരാമനാമജപ യജ്ഞം, ശ്രീരാമപൂജ, ഭജന,അനുഗ്രഹ പ്രഭാഷണം എന്നിവ നടന്നു. സ്വാമി വിശ്വാനന്ദ സരസ്വതി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഡോ.കെ.സി.കെ.രാജ അധ്യക്ഷത വഹിച്ചു. പ്രൊഫ. മേലത്ത് മുരളിധരൻ നമ്പ്യാർ, സി.രമ, ആനന്ദവല്ലി ടീച്ചർ, എൻ.എസ്പൈ , എം.ആർ. നായർ ,രാമകൃഷ്ണൻ ജോൽസ്യർ, ബാലകൃഷ്ണൻ വിവേകാനന്ദ ട്രസ്റ്റ്, പപ്പൻ ഗുരുസ്വാമി, ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, പി. കുഞ്ഞിരാമൻ മാസ്റ്റർ, കുഞ്ഞമ്പു മാസ്റ്റർ, നീലമന ശങ്കരൻ, സി.ചന്ദ്രൻ എം.ഹരി എന്നിവർ സംസാരിച്ചു. കർസേവയിൽ പങ്കെടുത്ത പി.പ്രകാശൻ, കെ. മധു എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. യു.പി.യിലെ ഹുസൈനബാദിൽ നിന്നുമെത്തിയ ബബ്ളുയാദവ് എന്ന യുവാവ് മധുര പലഹാരം തയ്യാറാക്കിവിതരണം ചെയ്തത് ശ്രദ്ധേയമായി. അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചു.
No comments