നീലേശ്വരം കിഴക്കൻ കൊഴുവൽ അരമന തറവാട് കളിയാട്ടം നാളെ മുതൽ
നീലേശ്വരം മന്നൻപുറത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്‌റ്റി സ്‌ഥാനമുള്ള കിഴക്കൻകൊഴുവൽ അരമന തറവാട്ടിലെ കളിയാട്ടം നാളെ തുടങ്ങും.
നാളെ വൈകിട്ട് 6 നു ദീപാരാധന. തുടർന്നു മാതൃസമിതി ഭജന, രാത്രി 7 നു തുടങ്ങൽ, 7.15 നു പൊട്ടൻതെയ്യത്തിന്റെ മേലേരിക്കു തിരികൊളുത്തൽ. 7.30 ന് അനുമോദന സമ്മേളനം. തുടർന്നു ഭഗവതി, വിഷ്‌ണുമൂർത്തി തെയ്യങ്ങളുടെ കുളിച്ചുതോറ്റം, 9 നു കാർണോൻ തെയ്യം പുറപ്പാട്. രാത്രി 12.15 നു പൊട്ടൻ തെയ്യം പുറപ്പാട്. 23നു ചൊവ്വാഴ്ച രാവിലെ 9 മുതൽ ചാമുണ്ഡേശ്വരി, വിഷ്ണുമൂർത്തി, ഗുളികൻ തെയ്യക്കോലങ്ങൾ അരങ്ങിലെത്തും. ഉച്ചയ്ക്ക് 1.30 ന് അന്നദാനം.
No comments