രതീഷ് സൗഹൃദ കൂട്ടായ്‌മ കാസറഗോഡ് ജില്ലാതല കുടുംബസംഗമം നടത്തി.
നീലേശ്വരം കിഴക്കൻകൊഴുവൽ എൻ എസ് എസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം മുതിർന്ന ശബ്ദ കലാകാരൻ കരിവെള്ളൂർ രാജൻ ഉദ്ഘാടനം ചെയ്തു. ആർഎസ്കെ പ്രസിഡൻ്റ് രതീഷ് വിപഞ്ചിക അധ്യക്ഷത വഹിച്ചു. ഡോ.എൻ.പി.വിജയൻ, സാംസ്‌കാരിക പ്രഭാഷകൻ വിനോദ് ആലന്തട്ട, നീലേശ്വരം നഗരസഭ കൗൺസിലർ ടി.വി.ഷീബ, ആർഎസ്കെ യുഎഇ പ്രസിഡന്റ് രതീഷ് ഐക്കോടൻ, വനിതാ കമ്മിറ്റി സെക്രട്ടറി നിമ്മി രതീഷ്, ആർഎസ്കെ സെക്രട്ടറി രതീഷ് ആവണി, ട്രഷറർ രതീഷ് പരവനടുക്കം എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. ഭാരവാഹികൾ: രതീഷ് ആവണി (പ്രസി), രതീഷ് മേനിക്കോട്ട് (സെക്ര), രതീഷ് വിബ്‌ജിയോർ (ട്രഷ) വനിതാ കമ്മിറ്റി രമ്യ വിപഞ്ചിക (പ്രസി), കെ.ബി.അനിത (സെക്ര), അഖില വിബ്‌ജിയോർ (ട്രഷ).
No comments