Breaking News

ക്ലീനാക്കാം ക്ലിയറാക്കാം - കടലോര ശുചീകരണം സംഘടിപ്പിച്ചു.

നീലേശ്വരം :നവകേരളം കർമ്മ പദ്ധതിയിൽ കാസർഗോഡ് ജില്ലയിലെ കടലോര ശുചീകരണത്തിന്റെ ഭാഗമായി നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറം ആശുപത്രിക്ക് സമീപം ക്ലീനാക്കാം ക്ലിയറാക്കാം - കടലോര ശുചീകരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ടി വി ശാന്ത അധ്യക്ഷത വഹിച്ചു. നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി ലത സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി. ഗൗരി, നഗരസഭാ സെക്രട്ടറി മനോജ് കുമാർ കെ, തീരദേശ സി.ഐ അനിൽകുമാർ, രാഘവൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു. ക്ലീൻ സിറ്റി മാനേജർ എ.കെ പ്രകാശൻ നന്ദി പറഞ്ഞു. കൗൺസിലർമാരായ അൻവർ സാദിഖ്, കെ.വി. ശശികുമാർ, എം.കെ വിനയരാജ് , പി കെ ലത, പി. കുഞ്ഞിരാമൻ, കെ. പ്രീത, എം ഭരതൻ , കെ.മോഹനൻ, എ. ബാലകൃഷ്ണൻ, സി.ഡി.എസ് ചെയർപേഴ്സൺ പി.എം. സന്ധ്യ എന്നിവർ സംബന്ധിച്ചു. ഹരിതകർമ്മസേനാംഗങ്ങളും നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാരും കുടുംബശ്രീ പ്രവർത്തകരും ശുചീകരണത്തിൽ പങ്കെടുത്തു. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായവി..വി ബീന, ബിജു ആണൂർ, വൈ.പി മഞ്ജിമ എന്നിവർ നേതൃത്വം നൽകി.

No comments