Breaking News

നീലേശ്വരം പള്ളിക്കര സെന്റ് ആൻസ് എയുപി സ്കൂളിൽ ശാസ്ത്രോത്സവവും ഗണിതോത്സവവും നടത്തി.

നീലേശ്വരം പള്ളിക്കര സെന്റ് ആന്‍സ്
 എ .യു .പി സ്കൂളിൽ നടത്തിയ ശാസ്ത്രോത്സവവും ഗണിതോത്സവവും കൗതുകമായി. സമഗ്ര ശിക്ഷാ കേരളം 2023 - 24 , രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തി 5, 6 ,7 ക്ലാസിലെ വിദ്യാർത്ഥികൾക്കായി 
ക്ലാസ് തലത്തിൽ ക്വിസ് മത്സരം , പ്രോജക്ട് നിർമ്മാണവും സംഘടിപ്പിച്ചു. ശാസ്ത്ര ഗണിത ഉത്സവം പിടിഎ പ്രസിഡന്റ്
 വി. വി രമേശൻ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ കുട്ടിശാസ്ത്രജ്ഞൻമാരുടെ നിരവധി പരീക്ഷണങ്ങളും വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ,
200- ഓളം പ്രോജക്ടുകൾ, ഗണിത ഉൽപ്പന്നങ്ങൾ ,ഗണിത ചാർട്ടുകൾ എന്നിവ ശാസ്ത്ര ഗണിത ഉത്സവത്തിന് മികവേകി. ഉത്സവത്തിന് ശാസ്ത്ര ഗണിത അധ്യാപകർ നേതൃത്വം നൽകി.

No comments