പുതുക്കൈ ശ്രീ സദാശിവക്ഷേത്രത്തിൽ ഇന്ന് മുതൽ ഫെബ്രവരി 3 വരെ നടക്കുന്ന നെയ്യാട്ട മഹോത്സവത്തിന് തുടക്കമായി.
യോഗക്കാരുടെ പതിനാലുനാൾ നീണ്ടു നിൽക്കുന്ന വ്രതാനുഷ്ഠാനത്തിൻ്റെ ആരംഭം കുറിച്ചുകൊണ്ടുള്ള കുളിച്ചു നിൽക്കൽ ചടങ്ങ് നടന്നു. ആഘോഷ പരിപാടികളുടെ ഭാഗമായി ഇന്നു മുതൽ 26 വരെ വൈകുന്നേരം 6 മണിക്ക് വിവിധ ഭജന സമിതികൾ അവതരിപ്പിക്കുന്ന ഭജന. ജനുവരി 26 മുതൽ 31 വരെ കലാസന്ധ്യ, കരോക്കെ ഗാനമേള, നൃത്തസന്ധ്യ, കുട്ടികളുടെ സംഗീത പരിപാടി, തിരുവാതിര തുടങ്ങിയ വിവിധ കലാപരിപാടികൾ. ഫെബ്രവരി 1 ന് നെയ്യാട്ട മഹോത്സവും, 2 ന് ആറാട്ട് മഹോത്സവവും നടക്കും.3 ന് ഉത്രവിളക്കോടെ ഉത്സവാഘോഷ പരിപാടികൾക്ക് സമാപനം കുറിക്കും.
No comments