Breaking News

തൃക്കരിപ്പൂർ മണ്ഡലം ഇന്ത്യൻ നാഷനൽ ലീഗ് സംഘടിപ്പിച്ച സൗഹാർദ സംഗമം നീലേശ്വരം കോട്ടപ്പുറം ജഗ്ഷനിൽ നടന്നു.

22 ന് കോഴിക്കോട് നടക്കുന്ന സംസ്ഥാന തല സൗഹാർദ സദസ്സിനുള്ള ക്യാമ്പയിൻ്റെ ഭാഗമായാണ് മണ്ഡലം തല സംഗമം സംഘടിപ്പിച്ചത്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബി.ജെ. പി രാഷ്ട്രീയ ആയുധമാക്കുന്നതിൽ പ്രതിഷേധിച്ചാണ് സൗഹാർദ സംഗമം. ജില്ലാ വൈസ് പ്രസിഡന്റ് ഷംസുദ്ധീൻ അറിഞ്ചിറ ഉൽഘാടനം നിർവഹിച്ചു.മണ്ഡലം സെക്രട്ടറി എ. ജി. ബഷീർ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി മമ്മു കോട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു. എം.കെ സി അബ്ദുൽ റഹിമാൻ. ഷരീഫ് കോട്ടപ്പുറം, കാദർ മാഷ്, എസി ഷാഹുൽ ഹമീദ്, എ സി മഹമൂദ് ഹാജി, ഇ ഇബ്രാഹിം, മഹമൂദ് മുൻഷി, മഹമൂദ് കടപ്പുറം, ഹംസ പടന്ന, ഇംതിയാസ് എൻ പി റഹീം തുടങ്ങിയവർ സംസാരിച്ചു. കോട്ടപ്പുറം ശാഖാ സെക്രട്ടറി ടി. പി മുഹമ്മദ് കുഞ്ഞി നന്ദി രേഖപ്പെടുത്തി.

No comments