മുതിർന്ന കലാ സാംസ്കാരിക പ്രവർത്തകൻ ഇ.വി.സി. നീലേശ്വരം (94) അന്തരിച്ചു
കലാ-സാംസ്കാരിക രംഗത്തെ സജീവ സാനിധ്യവും ആദ്യകാല നാടക പ്രവർത്തകനുമായ നീലേശ്വരം ചിറപ്പുറം പാലക്കാട്ട് ചീർമ്മക്കാവിന് സമീപത്തെ ഇ.വി. ചന്തു (ഇ.വി.സി നിലേശ്വരം - 94) അന്തരിച്ചു.
ഇന്നലെ രാത്രി അസുഖ ബാധിതനായി നീലേശ്വരം എൻ.കെ.ബി.എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നു പുലർച്ചെയാണ് മരണപ്പെട്ടത്. ഭാര്യ പരേതയായ ധനലക്ഷ്മി. മക്കൾ:ശരത് മോഹൻ (ലണ്ടൻ), ശിവകുമാർ (ആരോഗ്യ വകുപ്പ് ), ശശികല ബ്രാംഗ്ലൂരു), മരുമക്കൾ: ദീപിക (കെ.എസ്.എഫ്.ഇ കണ്ണൂർ) സരിത (പയ്യന്നൂർ), തമ്പാൻ ( ബംഗ്ലൂരു). വൈകീട്ട് 5 മണിയോടെയാണ് സംസ്കാരം.
No comments