Breaking News

നീലേശ്വരം തളിയിൽ നീലകണ്ഠേശ്വര ക്ഷേത്ര ഉത്സവം: ആഘോഷ കമ്മിറ്റി രൂപീകരിച്ചു

നീലേശ്വരം തളിയിൽ നീലകണ്ഠേശ്വര ക്ഷേത്രോത്സവത്തിന് വിപുലമായ ആഘോഷ കമ്മിറ്റി രൂപീകരിച്ചു.
ക്ഷേത്രം അഗ്രശാലയിൽ ചേർന്ന രൂപീകരണ യോഗത്തിൽ ട്രസ്റ്റി ടി.സി. ഉദയവർമ രാജ അധ്യക്ഷത വഹിച്ചു. ദേവസ്വം ഓഫീസർ സുനിൽകുമാർ, പി.യു. ദിനചന്ദ്രൻ നായർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഡോ.കെ.സി.കെ.രാജ (ചെയർമാൻ), ശിവപ്രസാദ് അറുവാത്ത് (വർക്കിങ് ചെയർമാൻ), കെ.വി. വിനോദ് (ജനറൽ കൺവീനർ). വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. ഫെബ്രുവരി 29 മുതൽ മാർച്ച് 7 വരെയാണ് ഉത്സവം.

No comments