Breaking News

സംസ്ഥാന സ്കൂൾ കലോത്സവ വിജയി ആർ. ഗൗരി ലക്ഷ്മിയെ നീലേശ്വരം എൻ.എസ്.സി.ബാങ്ക് റോഡ് റസിഡന്റ്സ് അസോസിയേഷൻ അനുമോദിച്ചു

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുച്ചിപ്പുടി മത്സരത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും ഭരതനാട്യ മത്സരത്തിൽ എ ഗ്രേഡും കരസ്ഥമാക്കിയ ആർ. ഗൗരി ലക്ഷ്മിയെ നീലേശ്വരം എൻ.എസ്.സി.ബാങ്ക് റോഡ് റസിഡൻ്റ്സ് അസോസിയേഷൻ അനുമോദിച്ചു. അസോസിയേഷൻ്റെ പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായാണ് റസിഡൻ്റ്സ് അംഗങ്ങൾ കുടുംബ സംഗമവും ബോട്ട് യാത്രയും നടത്തിയത്. പ്രസിഡണ്ട് എൻ.വിശ്വേശ്വര പ്രഭു അധ്യക്ഷത വഹിച്ചു. കെ.വി.കരുണാകരൻ ഗൗരി ലക്ഷ്മിക്ക് ഉപഹാരം നൽകി. പരിപാടിയുടെ കോ-ഓർഡിനേറ്റർ ഡോ.നന്ദകുമാർ കോറോത്ത് സ്വാഗതവും സെക്രട്ടറി സി. ജ്യോതി ലക്ഷ്മി നന്ദിയും പറഞ്ഞു. ടി.വി.വിജയൻ, സി. രമ ടീച്ചർ, ഡോണാൾഡ് ഡേവിഡ്, പി.എ.സെബാസ്റ്റ്യൻ, കെ.വി.കമലാക്ഷൻ, സുനിത ഡൊണാൾഡ് എന്നിവർ സംസാരിച്ചു.

No comments