നീലേശ്വരത്തെ ആശ്വാസ് പട്ടേന നടത്തുന്ന ഉത്തര മേഖല പുരുഷ, വനിതാ വടംവലി: പ്രചാരണ ശിൽപം അനാഛാദനം ചെയ്തു.
നീലേശ്വരം ആശ്വാസ് പട്ടേനയുടെ ജീവകാരുണ്യപ്രവർത്തനത്തിന് ഫണ്ട് കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന ഉത്തര മേഖല പുരുഷ-വനിതാ വടംവലി മത്സരത്തിന്റെ പ്രചാരണത്തിനായി നീലേശ്വരം പരിപ്പുവട വിഭവ ശാലയ്ക്ക് സമീപത്തായി സ്ഥാപിച്ച പ്രചരണ ശിൽപം മുൻ കാസർകോട് എംപി പി.കരുണാകരൻ അനാച്ഛാദനം ചെയ്തു. ചടങ്ങിൽ നഗരസഭ കൗൺസിലർ ഇ. ഷജീർ മുഖ്യാതിഥിയായി. സ്പോർട്ട്സ് കൗൺസിൽ അംഗം അനിൽ ബങ്കളം , നീലേശ്വരം വ്യാപാരി വ്യാവസായി ഏകോപന സമിതി പ്രസിഡൻറ് കെ.വി സുരേഷ് കുമാർ. ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ ഡോ. വി.സുരേശൻ തുടങ്ങിയർ സംസാരിച്ചു. പ്രചാരണ കമ്മറ്റി ചെയർമാൻ എം. ജയറാം സ്വാഗതവും. സംഘാടക സമിതി ചെയർമാൻ ശിവദാസ് കിനേരി അധ്യക്ഷതയും വഹിച്ചു. ഫെബ്രുവരി 3 ന് ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ പട്ടേനയിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് വടംവലി മത്സരം.
No comments