Breaking News

നീലേശ്വരം ചിറപ്പുറം മിനി സ്‌റ്റേഡിയത്തിൽ ബാസ്കറ്റ് ബോൾ- ഷട്ടിൽ കോർട്ട് ഉദ്ഘാടനം ചെയ്തു

നീലേശ്വരം ചിറപ്പുറത്തെ നഗരസഭാ മിനിസ്റ്റേഡിയത്തിൽ വനിതാ ബാസ്ക്കറ്റ്ബോൾ - ഷട്ടിൽ കോർട്ട് എം രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപ വകയിരുത്തിയാണ് കോർട്ട് നിർമ്മാണം പൂർത്തീകരിച്ചത്. 
ചടങ്ങിൽ ചെയർപേഴ്സൺ ടിവി ശാന്ത അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു. നഗരസഭ അസിസ്റ്റൻറ് എൻജിനീയർ വി. വി ഉപേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ ഇന്ത്യൻ ബാസ്ക്കറ്റ്ബോൾ താരം ഹരീഷ് കോറോത്ത് മുഖ്യാതിഥിയായിരുന്നു. നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ. പി രവീന്ദ്രൻ, പി ഭാർഗവി , ഷംസുദ്ദീൻ അറിഞ്ചിറ, കൗൺസിലർമാരായ അൻവർ സാദിഖ്, കെ.വി. ശശികുമാർ, വി അബൂബക്കർ, നഗരസഭാ സെക്രട്ടറി മനോജ് കുമാർ കെ, സി ഡി എസ് ചെയർപേഴ്സൺ പിഎം സന്ധ്യ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ദാമോദരൻ, മുൻ കൗൺസിലർ എ . വി സുരേന്ദ്രൻ, ജില്ലാ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി ചന്ദ്രൻ നവോദയ എന്നിവർ സംസാരിച്ചു. 
മിനി സ്റ്റേഡിയത്തിൽ നഗരസഭാ പദ്ധതിയിൽ ഉൾപ്പെടുത്തി കായികതാരങ്ങൾക്ക് ഡ്രസ്സിംഗ് സൗകര്യം ഉൾപ്പെടെയുള്ള കംഫർട്ട് സ്റ്റേഷൻ നിർമ്മാണം നടന്നുവരികയാണ്. 
സ്റ്റേഡിയത്തോടനുബന്ധിച്ച് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഒരുകോടി രൂപ ചെലവിൽ ആയോധനകല പരിശീലന കേന്ദ്രത്തിൻ്റെ നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്.

No comments