Breaking News

കാസറഗോഡ് ജില്ലാ സർവോദയ മണ്ഡലം നീലേശ്വരം ഗാന്ധി സ്മൃതി മണ്ഡപത്തിൽ ഭരണഘടനാ സംരക്ഷണദിനം ആചരിച്ചു

കാസറഗോഡ് ജില്ലാ സർവോദയ മണ്ഡലം നീലേശ്വരം ഗാന്ധി സ്മൃതി മണ്ഡപത്തിൽ ഭരണഘടനാ സംരക്ഷണ ദിനം ആചരിച്ചു. ഭരണഘടനാ വിരുദ്ധ നിലപാടെടുക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ഗാന്ധിമാർഗ പ്രവർതകരുടെ സഹകരണത്തോടെയായിരുന്നു പരിപാടി. ഭരണഘടനയുടെ ആമുഖം വായിച്ച് നീലേശ്വരം നഗരസഭാ കൗൺസിലർ പി.ബിന്ദു ഉദ്ഘാടനം ചെയ്തു. ഡോ.ടി.എം.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.ഇ.വി.നാരായണൻ, വിജയൻ മണിയറ, സുകുമാരൻ മണ്ഡലം, ബാബുരാജ് മണിയൂർ, ഇ. തമ്പാൻ, ടി.വി.രാജീവൻ എന്നിവർ പ്രസംഗിച്ചു. കെ.ആർ. കുഞ്ഞിരാമൻ സ്വാഗതവും ഇ.വി. പത്മനാഭൻ നന്ദിയും പറഞ്ഞു. പരിപാടിക്ക് മുന്നോടിയായി ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.

No comments