ഹജ്ജ് കർമ്മം :നറുക്കെടുപ്പ് ഇന്ന്.
ഈ വർഷത്തെ ഹജ്ജ് കർമ്മം നിർവ്വഹിക്കുന്നതിന് അപേക്ഷ സമർപ്പിച്ചവരുടെ നറുക്കെടുപ്പ് തുടങ്ങി. ഡൽഹി ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിലാണ് നറുക്കെടുപ്പ്. കേരളത്തിൽ നിന്ന് ഈ വർഷം 24733 അപേക്ഷകരാണുള്ളത്. ഇതിൽ 70 വയസ്സിനും മുകളിലുള്ളവരും സഹായകളുമുൾപ്പെടുന്ന വിഭാഗത്തിൽ 1266 പേരും, സ്ത്രീകൾ മാത്രമുള്ള വിഭാഗത്തിൽ 3585 പേരും പൊതു വിഭാഗത്തിൽ 19882 പേരുമാണ് അപേക്ഷിച്ചിട്ടുള്ളത്. ഫലം വൈകിട്ടോടെ ഹജ് കമ്മിറ്റി വെബ്സൈറ്റിൽ ലഭ്യമാകും. കവർ ഹെഡിന്റെ മൊബൈൽ നമ്പറിലേക്ക് എസ്.എം.എസ്. സന്ദേശവും ലഭിക്കുന്നതാണ്.
No comments