Breaking News

കിനാനൂർ സഹകരണ ബാങ്ക് പരിധിയിൽ എല്ലാ വീടുകളിലും എസ്.ബി അക്കൗണ്ട്

പ്രവർത്തനപരിധിയിലെ എല്ലാ വീടുകളിലും എസ്.ബി. അക്കൗണ്ടുമായി കിനാനൂർ സഹകരണ ബാങ്ക്.പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എല്ലാ വീടുകളിലും എസ്‌ബി അക്കൗണ്ട്‌ പദ്ധതിയും ഭണ്ഡാര നിക്ഷേപവും തുടങ്ങുന്നത്. കഴിഞ്ഞ 8 വർഷമായി ലാഭ വിതരണം നടത്തിവരുന്ന ബാങ്ക് ആണിത്. ഓഹരി വർധിപ്പിക്കാനുള്ള ഭരണ സമിതി തീരുമാനത്തിന്റെ ഭാഗമായി നിക്ഷേപ സമാഹരണത്തിന്റെയുംഅധിക ഓഹരി സമാഹരണത്തിന്റെയും ഉദ്ഘാടനം കിണാവൂരിൽ ബാങ്ക് പ്രസിഡന്റ് വി.കെ.രാജൻ നിർവഹിച്ചു. ഭരണ സമിതി അംഗം സി.കെ. രോഹിണി അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.ബാലചന്ദ്രൻ പ്രസംഗിച്ചു. സെക്രട്ടറി രാജൻ കുണിയേരി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ. രാജൻ നന്ദിയും പറഞ്ഞു.

No comments