കിനാവൂർ ഗവ. ഹോമിയോ ഡിസ്‌പെൻസറിയിൽ ഓൺലൈൻ ഒ.പി. സേവനങ്ങൾ തുടങ്ങി
കിനാനൂർ കരിന്തളം പഞ്ചായത്ത് കിനാവൂർ ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ ഒ.പി. സേവനങ്ങൾ ഇനി ഓൺലൈൻ.
കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ ഓൺലൈൻ സോഫ്റ്റ് വെയറിലൂടെയാണ് ഒപി സേവനങ്ങൾ കടലാസ് രഹിതമാകുന്നത്. ചികിത്സ തേടിയെത്തുന്നവരുടെ രജിസ്ട്രേഷൻ, ഡോക്ടർ കൺസൾട്ടേഷൻ, ഫാർമസിയിൽ നിന്നുള്ള മരുന്നു വിതരണം, ജീവനക്കാരുടെ സേവന കാര്യങ്ങൾ, എച്ച്എംസി അക്കൗണ്ട്, ഫാർമസി സ്‌റ്റോക് ഉൾപ്പെടെയുള്ളവയെല്ലാം ഇനി ഓൺലൈനിൽ ആണ്. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.വി. അജിത് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.എ.കെ. രേഷ്മ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഭാഗ്യലക്ഷ്മി, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജമ്മ ബെന്നി എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ ഡോ.സി.എസ്.സുമേഷ് സ്വാഗതം പറഞ്ഞു.
No comments