Breaking News

നീലേശ്വരം കൊഴുന്തിൽ മഠത്തിൽ തറവാട്ടിൽ ബ്രഹ്‌മകലശോത്സവം തുടങ്ങി.

പരിപാടികൾക്കു തുടക്കം കുറിച്ച് പുതുക്കൈ സദാശിവ ക്ഷേത്രസമീപം നിന്നു കലവറ നിറച്ചു. വൈകിട്ട് തന്ത്രി കക്കാട്ട് പടിഞ്ഞാറില്ലത്ത് കേശവ പട്ടേരിക്കു സ്വീകരണം നൽകും. നാരാംകുളങ്ങര മഹാവിഷ്‌ണു ക്ഷേത്രസമീപത്തു നിന്ന് ഘോഷയാത്രയായി സ്വീകരിച്ചാനയിച്ച് സമൂഹ പ്രാർഥനയ്ക്കു ശേഷം താന്ത്രിക കർമങ്ങൾക്കു തുടക്കം കുറിക്കും. നാളെ രാവിലെ മുതൽ വിവിധ പൂജകളും താന്ത്രിക കർമങ്ങളും വൈകിട്ട് 4 നു രഞ്ജിത് കൃഷ്‌ണൻ നമ്പൂതിരിപ്പാട് കാർമികനായി സർവൈശ്വര്യ വിളക്കുപൂജ. രാത്രി 8 നു ത്രികാല പൂജ, സമാപനം. ശനിയാഴ്ച രാവിലെ 7 നു ഗണപതിഹോമം, തുടർന്നു താന്ത്രിക കർമങ്ങൾ. രാത്രി ഏഴരയ്ക്ക് ആധ്യാത്മിക സദസിൽ ബാലൻ പരപ്പയുടെ പ്രഭാഷണം. തറവാട് ഭവനം നിർമിച്ചു നൽകിയ ഡോ.രമ, സ്‌ഥലം നൽകിയ മുതിർന്ന അംഗം മഠത്തിൽ പാർവതി അമ്മ എന്നിവരെ ആദരിക്കും. തുടർന്ന് പരപ്പ തളിയിൽ ഭജനസമിതിയുടെ ഭജന. 21 നു രാവിലെ ഗണപതിഹോമത്തിനു ശേഷം പ്രതിഷ്‌ഠാ സങ്കൽപങ്ങൾ എഴുന്നള്ളിക്കൽ രാവിലെ 9.10 നും 10.10 നും മധ്യേ പ്രതിഷ്ഠ. തുടർന്നു കലശാഭിഷേകം. പ്രസാദവിതരണം. ഉച്ചയ്ക്ക് അന്നദാനത്തോടെ സമാപനം. ഫെബ്രുവരി 3,4 തീയതികളിൽ കളിയാട്ടവും നടത്തും.

No comments