Breaking News

കേരളം നടക്കുന്നു പരിപാടിയിൽ നീലേശ്വരം പരത്തിക്കാമുറി സ്കൂൾ കുട്ടികളും പങ്കാളികളായി

അന്തർദേശീയ കായിക ഉച്ചകോടിയുടെ പ്രചാരണത്തിനായി നടത്തിയ കേരളം നടക്കുന്നു പരിപാടിയിൽ നീലേശ്വരം പരത്തിക്കാമുറി ജിഎൽപി സ്കൂൾ കുട്ടികളും പങ്കാളികളായി.
നീലേശ്വരം നഗരസഭാ കൗൺസിലർ കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ടി.വി.ജയരാജൻ അധ്യക്ഷത വഹിച്ചു. പ്രദീപ് ഇട്ടപ്പുറം, ജില്ലാ റഗ്ബി അസോസിയേഷൻ സെക്രട്ടറി മനോജ് പള്ളിക്കര എന്നിവർ പ്രസംഗിച്ചു. പി.എ. സാദിഖ് സ്വാഗതവും ശ്രുതിലയ നന്ദിയും പറഞ്ഞു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്‌റ്റേഡിയമാണ് ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരള 2024 ന്റെ വേദി.

No comments