Breaking News

പ്രശസ്ത വാദ്യകലാകാരനായിരുന്ന നീലേശ്വരം നാരായണ മാരാരുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണം സംഘടിപ്പിച്ചു

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയികളായ വിദ്യാർഥികൾ അവതരിപ്പിച്ച തായമ്പക, മദ്ദളക്കേളി, പഞ്ചവാദ്യം തുടങ്ങിയ പരിപാടികളോടെയായിരുന്നു ചടങ്ങ് ആരംഭിച്ചത്. നീലേശ്വരം മാരാർ സമാജത്തിൽ നടന്ന ചടങ്ങ് നീലേശ്വരം മുൻ നഗരസഭ ചെയർമാൻ പ്രൊഫസർ കെ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു. നീലേശ്വരം മാരാർ സമാജം പ്രസിഡൻ്റ് കെ.നാരായണ മാരാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വച്ച് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയികളായ വിദ്യാർഥികളെ അനുമോദിച്ചു. നീലേശ്വരം ഉണ്ണികൃഷ്ണൻ സ്വാഗതവും ശരത്ത് കുട്ടമത്ത് നന്ദിയും പറഞ്ഞു.

No comments