Breaking News

കരാർ തൊഴിലാളികൾക്കായി നടത്തിയ നിയമ പോരാട്ടത്തിലെ വിജയം: നീലേശ്വരം സ്വദേശി സുരേഷ് പുതിയേടത്തിന് കെടിയുസി (ബി) ജില്ലാ കമ്മിറ്റിയുടെ ആദരം

കേരള ജല അതോറിറ്റി കരാർ തൊഴിലാളികളിൽ നിന്ന് അന്യായമായി ഈടാക്കിയ ജിഎസ്ടി വിഹിതം തൊഴിലാളികൾക്ക് തിരികെ ലഭിക്കാനുള്ള നിയമ പോരാട്ടം നടത്തി വിജയിച്ച നീലേശ്വരം സ്വദേശി സുരേഷ് പുതിയേടത്തിനെ കെടിയുസി (ബി) കാസറഗോഡ് ജില്ലാ കമ്മിറ്റി ആദരിച്ചു. കേരള കോൺഗ്രസ്‌ (ബി) ജില്ലാ ജനറൽ സെക്രട്ടറിയാണ് സുരേഷ്. ആദര സമ്മേളനം കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പി.ടി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു. കെട്ടിയുസി ബി ജില്ലാ പ്രസിഡന്റ് രാജീവൻ പുതുക്കളം അധ്യക്ഷത വഹിച്ചു. എം.ഷാജി, എ.വി. പ്രസാദ്, ഇ.വേണുഗോപാലൻ നായർ, വിജീഷ്, ജില്ലാ സെക്രട്ടറി എസ്. പവിത്രൻ എന്നിവർ പ്രസംഗിച്ചു. ദേശീയപാത വികസന പ്രവർത്തനങ്ങൾ അപകടക്കുരുക്കാ വുകയും നിരവധി ജീവനുകൾ പൊലിയുകയും ചെയ്ത സാഹചര്യത്തിൽ ദേശീയപാത നിർമാണ സൈറ്റുകളിൽ ആവശ്യത്തിന് മുൻകരുതൽ ബോർഡുകളും സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.

No comments