നീലേശ്വരം ജിഎൽപി സ്കൂളിൽ ബാപ്പുജിയെ അറിയാം പരിപാടി സംഘടിപ്പിച്ചു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നീലേശ്വരം യൂണിറ്റിൻ്റെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. രക്തസാക്ഷി ദിനത്തിൽ അദ്ദേഹത്തിൻ്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തി കുട്ടികൾ പതിപ്പുകളുണ്ടാക്കി അവതരിപ്പിച്ച് ഗാന്ധിജിയെ വീണ്ടും സ്മൃതിപഥത്തിലെത്തിച്ചു. പ്രധാനാധ്യാപിക ഗീത എ.വി., പി.ടി.എ.വൈസ് പ്രസിഡൻ്റ് സജീവൻ എ.വി., മദർ പി.ടി.എ പ്രസിഡൻ്റ് ബിന്ദു ഇ.വി. എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. യു ഉണ്ണികൃഷ്ണൻ, കെ.പ്രഭാകരൻ , കെ ശോഭ എന്നിവർ സംസാരിച്ചു. വേദനായർ പി, ആഷ്മിക, ദേവതീർഥ, അഭിശ്യാം ,ഋഷികേശ്, പ്രിയ എന്നി വിജയികൾക്ക് ഹെഡ്മിസ്ട്രസ് എ.വി .ഗീത സമ്മാനങ്ങൾ നൽകി.
No comments