Breaking News

കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കാസറഗോഡ് ജില്ലാ സമ്മേളനത്തിനു സംഘാടക സമിതി രൂപീകരിച്ചു.

കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കാസറഗോഡ് ജില്ലാ സമ്മേളനത്തിനു സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്‌തു. പ്രാദേശിക ചാനലുകൾക്കെതിരെ ട്രായ് റഗുലേഷൻ വഴി കൊണ്ടുവരുന്ന നിയന്ത്രണത്തിൽ ശക്‌തമായി പ്രതിഷേധിക്കുമെന്നും വിഷയം പാർലമെൻ്റിൻ്റെ ശ്രദ്ധയിൽ പെടുത്തുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ എംപി പറഞ്ഞു കേരള സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ കിട്ടാനാവശ്യമായ സഹായം ചെയ്യുമെന്നും കൂട്ടിച്ചേർത്തു. നീലേശ്വരം കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിക്കുള്ള സഹായധനം എംപിയിൽ നിന്ന് സൊസൈറ്റി പ്രസിഡൻ്റ് കെ. വി. പ്രസാദ്, സെക്രട്ടറി കെ രാജ്മോഹൻ എന്നിവർ ഏറ്റുവാങ്ങി. സിഒഎ ജില്ലാ പ്രസിഡൻ്റ് ഷുക്കൂർ കോളിക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗവും സിഡ്‌കോ പ്രസിഡന്റും ആയ കെ.വിജയകൃഷ്‌ണൻ, സംസ്‌ഥാന കമ്മിറ്റി അംഗവും കെസിസിഎൽ ഡയറക്‌ടറും ആയ എം. ലോഹിതാക്ഷൻ, ജില്ലാ ട്രഷറർ കെ.പ്രദീപ് കുമാർ, കെസിസിഎൽ ഡയറക്‌ടർ അബ്‌ദുല്ലക്കുഞ്ഞി, സിസിഎൻ എംഡി, ടി.വി.മോഹനൻ, സിഒഎ ജില്ലാ സെക്രട്ടറി ഹരീഷ് പി നായർ, നീലേശ്വരം മേഖല സെക്രട്ടറി സി.പി.ബൈജുരാജ് എന്നിവർ പ്രസംഗിച്ചു ഭാരവാഹികൾ: കെ.വിജയകൃഷ്‌ണൻ, ഷുക്കൂർ കോളിക്കര (രക്ഷാ), എം.ലോഹിതാക്ഷൻ (ചെയ), എം.ആർ അജയൻ, ഉസ്‌മാൻ പാണ്ട്യാല (വൈസ് ചെയ), ഹരീഷ്.പി.നായർ (ജന. കൺ), സി. പി. ബൈജുരാജ് (കൺ), കെ.പ്രദീപ് കുമാർ (ട്രഷ), വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു ഫെബ്രുവരി 13 നു പടന്നക്കാട് ബേക്കൽ ക്ലബിൽ ആണ് ജില്ലാ സമ്മേളനം.

No comments