ന്യൂഡൽഹിയിലെ റിപബ്ലിക്ദിന പരേഡിലേക്ക് നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ അനുഗ്രഹ ഗണേശും
നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ അനുഗ്രഹ ഗണേശിനെ ന്യൂഡൽഹിയിൽ നടക്കുന്ന റിപബ്ലിക് ദിന പരേഡിലേക്ക് തിരഞ്ഞെടുത്തു.
എൻ.ഗണേശിന്റെയും കെ. മിനിയുടെയും മകളായ അനുഗ്രഹ കാസറഗോഡ് ഗവ. കോളേജിലെ രണ്ടാം വർഷ ബി.എസ്.സി ജിയോളജി വിദ്യാർത്ഥിനിയാണ്. 32 കേരള എൻസിസി ബറ്റാലിയൻ പയ്യന്നൂരിന് കീഴിലെ ലാൻസ് കോർപ്പറൽ ആണ്. 9 - കെ നേവൽ എൻസിസി യൂണിറ്റിന് കീഴിലെ നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂളിലെ കേഡറ്റ് ആയിരുന്നു. ലഫ്റ്റനന്റ് കെ. ലക്ഷ്മിയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.
No comments