Breaking News

നീലേശ്വരം കൊഴുന്തിൽ നാരാംകുളങ്ങര റസിഡന്റ് സ് അസോസിയേഷൻ സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര രോഗ നിർണയവും നടത്തി

നീലേശ്വരം കൊഴുന്തിൽ നാരാംകുളങ്ങര റസിഡന്റ്സ് അസോസിയേഷൻ സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര രോഗ നിർണയവും നടത്തി. അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വാർഡ്‌ കൗൺസിലർ ടി.വി.ഷീബ ഉദ്ഘാടനം ചെയ്തു.
റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ കുഞ്ഞിക്കേളു മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നവീന്ദ്ര നാഥ്‌ ആശംസ നേർന്നു സംസാരിച്ചു. അഹല്യ ഫൌണ്ടേഷൻ ഐ ഹോസ്പിറ്റൽ കോർഡിനേറ്റർ ജിതിൻ സ്വാഗതവും വൈസ് പ്രസിഡന്റ്‌ മനോജ്‌ കുമാർ എം.നന്ദിയും പറഞ്ഞു.

No comments