Breaking News

നീലേശ്വരം വീവേഴ്സ് സ്ട്രീറ്റ് റസിഡന്റ്സ് അസോസിയേഷൻ ഉദ്ഘാടനവും കുടുംബ സംഗമവും ജനുവരി 20 ന്

കൊല്ലത്ത്‌ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നേടിയ തിളക്കമാർന്ന വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ നഗരത്തിൽ പ്രകടനം നടത്തി.
സ്കൂൾ പിടിഎയുടെ നേതൃത്വത്തിലാണ് കലോത്സവത്തിൽ നേടിയ ട്രോഫികളും മെഡലുകളുമായി ആഹ്ലാദ പ്രകടനം നടത്തിയത്. പിടിഎ പ്രസിഡന്റ് വിനോദ് കുമാർ അരമന, പ്രിൻസിപ്പൽ പി.വിജീഷ്, ഹെഡ്മിസ്ട്രസ് കല ശ്രീധർ, പ്രഭാകരൻ പണിക്കർ, അധ്യാപകരായ പി.ഷാജി, പി.ഉണ്ണിക്കൃഷ്ണൻ, ദിനേശൻ, ജയൻ, ജിതിൻ, വിഷ്ണു രാജ്, ലില്ലി, അനുരാധ, എം.കെ.വിനീത, എം.കെ. വിവേക് എന്നിവർ നേതൃത്വം നൽകി.

No comments