Breaking News

ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട ഭൂരഹിതരുടെ പുനരധിവാസത്തിനായി കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഭൂമി വാങ്ങുന്നതിന് 68 പേർക്ക് അനുവദിച്ച ധനസഹായംവിതരണം ചെയ്തു. ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന ചടങ്ങിൽ രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്‌തു- പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഗുണഭോക്താക്കൾക്ക് ചെക്ക് കൈമാറി. എൻ.എ നെല്ലിക്കുന്ന് എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ , ജില്ലാ കളക്ടർ കെ ഇമ്പശേഖർ എന്നിവർ വിശിഷ്ടാതിഥികളായി. നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ കെ.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ലൈഫ് കോർഡി ,നേറ്റർ എം. വത്സൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇ.പി. ഉഷ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ പങ്കെടുത്തു.

No comments