Breaking News

നീലേശ്വരം തൈക്കടപ്പുറം വലിയവീട് തറവാട് മുത്തപ്പൻ ദേവസ്ഥാനത്ത് ബാലാലയ പ്രതിഷ്ഠ ചടങ്ങിന് എത്തിയ ഭക്തൻ കാണിക്കയായി സമർപ്പിച്ച ലോട്ടറി ടിക്കറ്റ് 5000 രൂപ ലഭിച്ചു.

തൈക്കടപ്പുറം പാലിച്ചോൻ ദേവസ്ഥാന പരിസരത്തെ കാൽനടയായി ലോട്ടറി കച്ചവടം നടത്തുന്ന പി പി രാമചന്ദ്രൻ ആണ് ഇന്നലെ തൈക്കടപ്പുറം വലിയ വീട് തറവാട് മുത്തപ്പൻ ദേവസ്ഥാനത്ത് നടന്ന പ്രതിഷ്ഠ ചടങ്ങിന് എത്തിയത്. ലോട്ടറി വില്പന നടത്തുന്ന രാമചന്ദ്രൻ കയ്യിൽ വിൽപ്പനയ്ക്കായി കരുതിയ ലോട്ടറിയാണ് ഭണ്ഡാരത്തിൽ സമർപ്പിച്ചത്. ഭണ്ഡാര സമർപ്പണം നടത്തിയ ടിക്കറ്റ് നമ്പർ ഓർമ്മയിൽ വച്ചത് കാരണം 5000 രൂപ ലഭിച്ച വിവരം ദേവസ്ഥാന ഭാരവാഹികളെ അറിയിക്കുകയും ടിക്കറ്റിന് ലഭിച്ച 5000 രൂപയുടെ റസീറ്റ് മടയൻ പവിത്രൻ രാമ ചന്ദ്രന് കൈമാരുകയും ചെയ്തു. നീണ്ട 14 വർഷങ്ങൾക്ക് ശേഷം തൈക്കടപ്പുറം മുപ്പതിൽ കണ്ടം ഒറ്റക്കോല മഹോത്സവത്തിന് തന്റെ വീട്ടുമുറ്റത്ത് വർഷങ്ങളായി ഉണ്ടായ പ്ലാവ് നാൾ മരമായി ഒറ്റക്കോല മഹോത്സവത്തിന് സമർപ്പിച്ച വ്യക്തി കൂടിയാണ് പി പി രാമചന്ദ്രൻ

No comments