Breaking News

ഗുജറാത്തിലെ വാഹനാപകടത്തിൽ പരിക്കേറ്റ എയർഫോഴ്സ് ഉദ്യോഗസ്ഥൻ നീലേശ്വരം പള്ളിക്കരയിലെ ഉണ്ണി ദാമോദരൻ (41) മരിച്ചു

ഗുജറാത്തിലെ വാഹനാപകടത്തിൽ പരിക്കേറ്റ എയർഫോഴ്സ് ഉദ്യോഗസ്ഥൻ നീലേശ്വരം പള്ളിക്കരയിലെ ഉണ്ണി ദാമോദരൻ (41) മരിച്ചു.
പള്ളിക്കര ലക്ഷ്മിനാരായണ ക്ഷേത്ര സമീപത്തെ ഈയക്കാട്ട് ദാമോദരന്റെയും എൻ.വി. ലതയുടെയും മകനാണ്. ഉണ്ണിയും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിന് കുറുകെ നായ ചാടിയപ്പോൾ വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നുവെന്നാണ് നാട്ടിൽ ലഭിച്ച വിവരം. അപകടത്തിൽ സുഹൃത്തുക്കൾക്കും പരിക്കുണ്ട്. ഉണ്ണിയുടെ ഭാര്യ: ഹരിത. മകൻ: നവയുഗ്. മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുവരും.

No comments