Breaking News

ഹോസ്ദുർഗ് സബ് ജില്ലാ കലോത്സവം; രജിസ്ട്രേഷൻ തുടങ്ങി

നീലേശ്വരം: ഹോസ്ദുർഗ് സബ് ജില്ലാ കലോത്സവത്തിൻ്റെ രജിസ്ട്രേഷന് തുടക്കമായി. 13മുതൽ 17 വരെ നീലേശ്വരം രാജാസ് ഹയർ സെക്കൻ്റി സ്കൂൾ ആണ് കലോത്സവത്തിന് ആതിഥ്യമരുളുന്നത്. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ ആറായിരത്തോളം കുട്ടികൾ പങ്കെടുക്കും.12 വേദികളിലായി മത്സരങ്ങൾ അരങ്ങേറും.

ഇരുനൂറോളം കുട്ടികൾ അപ്പീലിലൂടെ മത്സരത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.13, 14 തീയ്യതികളിൽ ഓഫ് സ്റ്റേജ് മത്സരങ്ങൾ നടക്കും.15, 16, 17 തീയ്യതികളിലാണ് സ്റ്റേജിന മത്സരങ്ങൾ നടക്കുക.

No comments