ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ വിളംബര ജാഥ നടത്തി
നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ നവംബർ 13 മുതൽ 17 വരെ നടക്കുന്ന ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ വിളംബര ജാഥ നടത്തി.
നീലേശ്വരം ഗാന്ധി സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്രയിൽ പഞ്ചവാദ്യം ഒപ്പന, ദഫ് മുട്ട്, തിരുവാതിര. മോഹിനിയാട്ടം തുടങ്ങിയ കലാരൂപങ്ങളും അണിനിരന്നു.
നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത, വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി, പി.ടി.എ പ്രസിഡന്റ് മടിയൻ ഉണ്ണികൃഷ്ണൻ, പ്രിൻസിപാൾ പി. വിജേഷ്, ഹെഡ് മിസ്ട്രസ് കലാ ശ്രീധർ , വി. ഗൗരി എരുവാട്ട് മോഹനൻ, കെ.വി.സുരേഷ് കുമാർ, പി.മോഹനൻ ഇ.ഷജീർ പി ഭാർഗവി, ടി.പി. ലത, പി.എം. സന്ധ്യ, ഇടയില്യം രാധാകൃഷ്ണൻ നമ്പ്യാർ, ഇ.കെ സുനിൽ, വിനോദ് അരമന, വിജയൻ കൈപ്പാട്ടിൽ, നഗരസഭ കൗൺസിലർമാർ, പി.ടി. എ. മദർ പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ അണിനിരന്നു.

No comments