സംസ്ഥാന സ്കൂൾ ഗെയിംസ് ഷട്ടിൽ ബാഡ്മിന്റൻ; നീലേശ്വരം രാജാസ് എച്ച്എസ്എസിലെ 4 വിദ്യാർഥികൾ
നീലേശ്വരം: സംസ്ഥാന സ്കൂൾ ഗെയിംസ് ഷട്ടിൽ ബാഡ്മിന്റൻ മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിക്കുന്നത് നീലേശ്വരം രാജാസ് എച്ച്എസ്എസിലെ 4 വിദ്യാർഥികൾ.
സീനിയർ വിഭാഗത്തിൽ നന്ദകിഷോർ, പി.ആകാശ്, ജൂനിയർ വിഭാഗത്തിൽ എൻ.വി.വിശാൽ, എ.സൂര്യജിത്ത് എന്നിവരാണ് ജില്ലയെ പ്രതിനിധീകരിക്കുക. നീലേശ്വരം കിഴക്കൻ കൊഴുവലിലെ സുകുമാരൻ കോറോത്തിന്റെയും രതിയുടെയും മകനാണ് പ്ലസ്ടു വിദ്യാർഥിയായ നന്ദകിഷോർ. പത്താം ക്ലാസ് വിദ്യാർഥിയായ ആകാശ് പടിഞ്ഞാറ്റം കൊഴുവലിലെ പി.പ്രകാശിന്റെയും ശുഭ പ്രകാശിന്റെയും മകനാണ്. കിഴക്കൻ കൊഴുവലിലെ എം.കെ.വിവേകിന്റെയും എൻ.വി.ശ്രുതിയുടെയും മകനായ എൻ.വി.വിശാലും പത്താം ക്ലാസ് വിദ്യാർഥിയാണ്. ഒൻപതിൽ പഠിക്കുന്ന സൂര്യജിത്ത് കിഴക്കൻ കൊഴുവലിലെ പ്രകാശിന്റെയും രതിയുടെയും മകനാണ്.

No comments