Breaking News

നീലേശ്വരത്തെ ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ കലോത്സവം: ഓലക്കൊട്ടകൾ മെടഞ്ഞൊരുക്കി

ഹരിതചട്ടത്തിൽ നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ കലോത്സവത്തിനായി നൂറോളം ഓലക്കൊട്ടകൾ മെടഞ്ഞൊരുക്കി. ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇതിനായി ഓല മെടഞ്ഞത്. സംഘാടക സമിതി ചെയർപഴ്സൻ നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. വർക്കിങ് ചെയർമാൻ സ്കൂൾ പിടിഎ പ്രസിഡന്റ് മഡിയൻ ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

നഗരസഭ കൗൺസിലർ പി.വത്സല, സംഘാടക സമിതി ജനറൽ കൺവീനർ സ്കൂൾ പ്രിൻസിപ്പൽ പി.വിജീഷ്, പ്രധാനധ്യാപിക കല ശ്രീധർ, പിടിഎ വൈസ് പ്രസിഡന്റ് വിനോദ് അരമന, പ്രഭാകരൻ പണിക്കർ പള്ളിക്കര, പി. രാജൻ എന്നിവർ പ്രസംഗിച്ചു. പാരമ്പര്യ കർഷകൻ കെ.വി.കുഞ്ഞിരാമൻ നേതൃത്വം നൽകി. ഇദ്ദേഹത്തിന് ആദരവുമൊരുക്കി. 

കുടുംബശ്രീ, ഹരിതകർമസേന, പിടിഎ, എൻഎസ്എസ് വളന്റിയർമാർ, സ്കൗട്ട് ആന്റ് ഗൈഡ്സ് കെഡറ്റുകൾ, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നിരവധി പേർ ഓലമെടയാനെത്തി. 13 മുതൽ 17 വരെയാണ് കലോത്സവം.

No comments