കർമ്മ കുവൈറ്റ്/ കർമ്മ ചാരിറ്റബിള് ട്രസ്റ്റ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു
.കർമ്മ കുവൈറ്റ്/ കർമ്മ ചാരിറ്റബിള് ട്രസ്റ്റ് നേതൃത്വത്തിൽ -2025-26 വർഷത്തെ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.കാഞ്ഞങ്ങാട് ഹൊസ്ദുർഗ് സർവീസ് കോഓപ്പറേറ്റീവ് ഹാളിൽ ഇന്ന് വിദ്യാഭ്യസ അവാർസ് വിതരണ ചടങ്ങ് നടന്നു.അക്ഷരവെളിച്ചത്തിന് കർമ്മയുടെ സ്നേഹാദരവ്. കാഞ്ഞങ്ങാട്ട് അറിവിന്റെയും സ്നേഹത്തിന്റെയും വസന്തോത്സവം
നാട്ടിലും പ്രവാസലോകത്തും നന്മയുടെയും സഹജീവി സ്നേഹത്തിന്റെയും വിത്തുകൾ പാകുന്ന കർമ്മ സംഘടന, തങ്ങളുടെ പ്രയാണത്തിൽ എന്നും നെഞ്ചോട് ചേർത്തുവെച്ചിട്ടുള്ള ഒന്നാണ് അറിവിന്റെ കൊടുമുടികൾ കീഴടക്കുന്ന കുരുന്നുകൾക്കുള്ള പ്രോത്സാഹനം. സംഘടന രൂപീകൃതമായ കാലം തൊട്ടേ തുടർന്നുപോരുന്ന ഈ പുണ്യ കർമ്മം, 2025-2026 അധ്യയന വർഷത്തിലും പ്രൗഢഗംഭീരമായി കാഞ്ഞങ്ങാട് ഹോസ്ദുർഗ് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ വെച്ച് സംഘടിപ്പിച്ചു.
സദസ്സിനെ ഭക്തിസാന്ദ്രമാക്കിയ നിഹാരിക മനോജിന്റെ പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. കർമ്മ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി ജയചന്ദ്രൻ പി. സ്വാഗതം ആശംസിച്ച ചടങ്ങിൽ കർമ്മ അഡ്വൈസറി കമ്മിറ്റി ചെയർമാൻ വിജയൻ പി. അധ്യക്ഷത വഹിച്ചു.
കേരളത്തിന്റെ കലാ-സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ ഒരുപോലെ നിറഞ്ഞുനിൽക്കുന്ന പ്രഗത്ഭ വ്യക്തിത്വവും, കണ്ണൂർ-കാലിക്കറ്റ് സർവ്വകലാശാലകളുടെ മുൻ വൈസ് ചാൻസലറുമായ ഡോ. ഖാദർ മാങ്ങാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കർമ്മ എന്ന നാമത്തിന്റെ അർത്ഥവ്യാപ്തിയെക്കുറിച്ചും, പ്രവാസലോകത്തുനിന്നും ജന്മനാട്ടിലുടനീളം കർമ്മ സംഘടന പെയ്തിറക്കുന്ന മാതൃകാപരമായ സൽകർമ്മങ്ങളെക്കുറിച്ചും അദ്ദേഹം മനസ്സുനിറയെ സംസാരിച്ചു. മുഖ്യാതിഥിയായ അദ്ദേഹത്തെ കർമ്മ അഡ്വൈസറി കമ്മിറ്റി വൈസ് ചെയർമാൻ മണികണ്ഠൻ കെ. പൊന്നാട അണിയിച്ച് ആദരിച്ചു.
എസ് എസ് എൽ സി , സ്റ്റേറ്റ് , cbse, +2 സ്റ്റേറ്റ് , cbse, എന്നീ വിഭാഗങ്ങളിൽ 22 കുട്ടികൾക്കും, ഈ വർഷം phd നേടിയ ഒരു കുട്ടിക്കും. കർമ്മ അംഗങ്ങൾന്നെ സ്പോൺസ് ചെയ്യുന്ന ക്യാഷ് അവാർഡും , മൊമന്റോയും വിജയികൾക്ക് നൽകി പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. വിജയസ്പർശം അടയാളപ്പെടുത്തിയ പ്രിയ വിദ്യാർത്ഥികൾക്കുള്ള മെമന്റോകളും ക്യാഷ് അവാർഡുകളും കർമ്മ ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി വിനോദ് കുമാർ കെ.യുടെ സാന്നിധ്യത്തിൽ വിതരണം ചെയ്തു.
ചടങ്ങിൽ കർമ്മ ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ ജയരാജൻ നായർ, കർമ്മ കുവൈത്ത് അഡ്വൈസറി കമ്മിറ്റി മുൻ ചെയർമാൻ മണികണ്ഠൻ കെ., ചാരിറ്റി കൺവീനർ അനീഷ് പി., കർമ്മ കുവൈത്ത് സ്ഥാപക അംഗവും മുൻ വൈസ് ചെയർമാനുമായ പവിത്രൻ പി.വി., കർമ്മ ട്രസ്റ്റ് മുൻ ചെയർമാൻ സുരേഷ് പി.പി.എഡ്യൂക്കേഷണൽ അവാർഡ് മെമന്റോ സ്പോൺസറും ഫാമിലി മെമ്പറുമായ അജിത്ത് മണികണ്ഠൻ, കർമ്മ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗവും മുൻ ചാരിറ്റി കൺവീനറുമായ ശ്രീനിവാസൻ പി. എന്നിവർ ആശംസകൾ അർപ്പിച്ചു.
കർമ്മയുടെ സ്ഥാപക അംഗങ്ങൾ, ഉപദേശകസമിതി അംഗങ്ങൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, വനിതാവേദി-ബാലവേദി അംഗങ്ങൾ, ക്യാഷ് അവാർഡുകൾ സ്പോൺസർ ചെയ്ത ഉദാരമതികളായ കുടുംബങ്ങൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങി വലിയൊരു ജനസഞ്ചയം തന്നെ ഈ കൂട്ടായ്മയിൽ പങ്കുചേർന്നു.ചടങ്ങിന് മാറ്റ് കൂട്ടിക്കൊണ്ട് കർമ്മയിലെ മുതിർന്നവരും കുരുന്നുകളും ചേർന്നൊരുക്കിയ മനോഹരമായ സംഗീതവിരുന്ന് ഹാളിലുടനീളം വസന്തം തീർത്തു.
കർമ്മ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം രമ്യ മനോജ് നന്ദി രേഖപ്പെടുത്തി. വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കി.
No comments