Breaking News

സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ എഐടിയുസി കാസർകോട് ജില്ലാ കൺവെൻഷൻ നടത്തി

സപ്ലൈകോയിൽ വർഷങ്ങളായി പണിയെടുക്കുന്ന തൊഴിലാളികളെ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ പിരിച്ചുവിടാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ എഐടിയുസി കാസർകോട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ആവശ്യത്തിൽ കൂടുതൽ തൊഴിലാളികളെ സ്ഥാപനങ്ങളിൽ നിയമിച്ച് ശമ്പളം വീതം വെയ്‌പിക്കാനുള്ള ശ്രമവും ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് എം എൻ സ്മാരകത്തിൽ വെച്ച് നടന്ന കൺവെൻഷൻ എഐടിയുസി ജില്ലാ പ്രസിഡന്റ് കെ എസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.ഫെഡറേഷൻ പ്രസിഡന്റ് കെ വി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രമേശൻ കാര്യങ്കോട്,പ്രതീഷ് ടി കെ,പി ബിന്ദു,നാരായണൻ സി കെ,ഷിഹാബുദ്ദീൻ കെ,കമിനി എം, വിനീത് എം,സിസിലി തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു.

No comments