Breaking News

നീലേശ്വരം ബസ് സ്റ്റാന്റിലെ ശുചിമുറി അടച്ചിട്ടു; ദുരിതം

20 കോടി രൂപയോളം ചെലവിൽ നിർമിച്ച നീലേശ്വരം മുൻസിപ്പൽ ബസ് സ്റ്റാന്റ് ഷോപ്പിങ് കോംപ്ലക്സിലെ ശൗചാലയങ്ങൾ അടച്ചിട്ട് ദിവസങ്ങളായി.
ഇതോടെ യാത്രക്കാർ ദുരിതത്തിലാണ്. സെപ്റ്റിക് ടാങ്ക് നിറഞ്ഞു എന്ന കാരണം പറഞ്ഞാണ് ശൗചാലയം അടച്ചത്. ബസ് സ്റ്റാന്റ് ഉദ്ഘാടനം മുതൽ കൃത്യമായി പ്രവർത്തിച്ചു  വന്നിരുന്നതാണ്. മഴ തുടങ്ങിയതോടെ തന്നെ എസിപി ഷീറ്റിന് ഇടയിലൂടെ മഴവെള്ളം ലീക്കായി വരാന്തയിൽ ബസ് കാത്തിരിക്കുന്നവർക്കിടയിലേക്ക് വീഴുന്നുമുണ്ട്.

No comments