Breaking News

ബിഎസ്എൻഎൽ ടെലികോം പെൻഷൻ സംഘടന നീലേശ്വരം ഏരിയാ ജനറൽബോഡി യോഗം ചേർന്നു

ഓൾ ഇന്ത്യ ബിഎസ്എൻഎൽ ഡിഒടി പെൻഷനേഴ്സ് അസോസിയേഷൻ - എഐബിഡിപിഎ നീലേശ്വരം ഏരിയാ ജനറൽബോഡി യോഗം ചേർന്നു.
സർക്കിൾ വൈസ് പ്രസിഡന്റ് കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. സർക്കിൾ അസിസ്റ്റന്റ് സെക്രട്ടറി കെ.രാജൻ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. കെ.സേതുമാധവൻ അധ്യക്ഷത വഹിച്ചു. എം.ബാലകൃഷ്ണൻ അനുശോചന പ്രമേയവും കെ രവീന്ദ്രൻ റിപ്പോർട്ടും അവതരിപ്പിച്ചു. എ.വി.കൃഷ്ണൻ, കൃഷ്ണൻ നായർ, എം. രമേശൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കെ.രവീന്ദ്രൻ സ്വാഗതവും ഇ.കെ. ശ്രീജിത്ത് നന്ദിയും പറഞ്ഞു.

No comments