Breaking News

മെഡിസെപ്പ് പദ്ധതി: ഉടച്ചുവാർക്കൽ പ്രഖ്യാപനം സ്വാഗതാർഹം: കെ. എസ്. എസ്. പി.എ

കഴിഞ്ഞ സർക്കാർ ആകെ താറുമാറാക്കിയ മെഡിസെപ്പ് പദ്ധതി ഉടച്ചുവാർത്ത് ഗുണഭോക്താവിന് പരമാവധി ആനുകൂല്യം ലഭിക്കുന്ന വിധം കുറ്റമറ്റതാക്കുമെന്ന പുതിയ സർക്കാരിൻ്റെ ബജറ്റ് പ്രഖ്യാപനം സ്വാഗതാർഹമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ( കെ.എസ്. എസ്. പി.എ ) സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.വനജ അഭിപ്രായപ്പെട്ടു. തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
ക്ഷാമാശ്വാസ കുടിശ്ശിക ഉൾപ്പെടെയുള്ള പെൻഷൻകാരുടെ ആനുകൂല്യങ്ങൾ യഥാസമയം വകവെച്ചു കൊടുക്കാൻ യു.ഡി.എഫ് സർക്കാർ ബാധ്യസ്ഥരാണെന്നും കഴിഞ്ഞ സർക്കാർ ഒരക്ഷരത്തെറ്റായി പെൻഷൻകാരുടെ മനസ്സിൽ നില്ക്കുന്ന കാര്യം മറക്കരുതെന്നും, പ്രതീക്ഷകൾക്ക് ഭംഗം വരരുതെന്നും അവർ കൂട്ടി ചേർത്തു.
നിയോജക മണ്ഡലം പ്രസിഡണ്ട് രവീന്ദ്രൻ കൊക്കോട്ട് അദ്ധ്യക്ഷനായി.
വിവിധ വിഷയങ്ങളെ അധികരിച്ച് സംസ്ഥാന സെക്രട്ടറി പി.സി. സുരേന്ദ്രൻ നായർ, ജില്ലാ പ്രസിഡണ്ട് എം.കെ. ദിവാകരൻ, ജില്ലാ സെക്രട്ടറി കെ.പി. ബാലകൃഷ്ണൻ, ട്രഷറർ ചന്ദ്രൻ നാലാപ്പാടം, വനിതാ ഫോറം ജില്ലാ സെക്രട്ടറി ലിസ്സമ്മ ജേക്കബ്ബ് എന്നിവർ ക്ലാസ്സെടുത്തു.
സംസ്ഥാന കമ്മറ്റി മെമ്പർമാരായ കെ. എം. വിജയൻ, പി.ദാമോധരൻനമ്പ്യാർ, പലേരി പത്മനാഭൻ , വി.വി. ജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു. 
സെക്രട്ടറി പി.കെ. സത്യനാഥൻ സ്വാഗതവും, സി. എം. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
കലാപരിപാടികളുമുണ്ടായി.

No comments