Breaking News

നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

മുൻ പ്രധാനമന്ത്രിയും സമുന്നത കോൺഗ്രസ് നേതാവുമായിരുന്ന രാജീവ്ഗാന്ധിയുടെ 35ാം രക്തസാക്ഷിത്വദിനം നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു.
മണ്ഡലം കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി മാമുനി വിജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എറുവാട്ട് മോഹനൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണിക്കൃഷ്ണൻ, ദലിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.രാമചന്ദ്രൻ, നേതാക്കളായ ബാബു മൂത്തല, കെ.കുഞ്ഞിക്കൃഷ്ണൻ, സി.വിദ്യാധരൻ, പ്രകാശൻ കൊട്ര, കെ.വി.സുരേഷ് കുമാർ, കെ.സലു, തെക്കുമ്പാടൻ ബാലകൃഷ്ണൻ, കെ.ഭാസ്കരൻ, പി.യു. കുഞ്ഞിക്കൃഷ്ണൻ നായർ, വി.കെ.രാമചന്ദ്രൻ, ഉണ്ണി വേങ്ങര, കോറോത്ത് കമലാക്ഷൻ തേർവയൽ, സി.ആർ.പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.

No comments