Breaking News

വജ്രജൂബിലി ഫെലോഷിപ്പ്: പരപ്പ ബ്ലോക്ക് അനുവദിച്ച പരിചമുട്ടുകളി പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ് പദ്ധതിയുടെ ഭാഗമായി പരപ്പ ബ്ലോക്ക് പഞ്ചായത്ത് കമ്പല്ലൂർ സിആർസി വായനശാല ഗ്രന്ഥാലയത്തിൽ അനുവദിച്ച പരിചമുട്ടുകളി പരിശീലന കേന്ദ്രം പ്രവർത്തനം തുടങ്ങി.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാറക്കോൽ രാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.ടി.ജോസ്, സുജ അജീഷ്, ഈസ്റ്റ് എളേരി പഞ്ചായത്ത് അംഗങ്ങളായ പി.വി.സതീദേവി, എൻ.വി.ശിവദാസ്, കെ.സി.അനിൽകുമാർ, ജോബി നവരസ, പി.ഡി.വിനോദ് എന്നിവർ സംസാരിച്ചു. കെ.പി.ബൈജു സ്വാഗതവും കെ.പി.ദാമോദരൻ നന്ദിയും പറഞ്ഞു. കമ്പല്ലൂർ സിആർസി സ്മാരക വായനശാല ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ചെണ്ടമേളം പരിശീലന പരിപാടിയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടന്നു. ഏഴ്, എട്ട്, ഒൻപത് ക്ലാസുകളിലെ ആൺകുട്ടികൾക്ക് പരിചമുട്ടുകളി പരിശീലന പരിപാടിയിലും ആൺ, പെൺ ഭേദമില്ലാതെ എല്ലാ പ്രായത്തിലുള്ളവർക്കും ചെണ്ടമേളം പരിശീലനത്തിലും പങ്കെടുക്കാം. രണ്ട് പരിശീലനങ്ങളും തികച്ചും സൗജന്യമാണ്.

No comments