Breaking News

വീടില്ലാത്ത ബീനയ്ക്കും മക്കൾക്കും തണലൊരുക്കി ദേശീയ സേവാഭാരതി

കാസർഗോഡ് ജില്ലയിലെ മടിക്കൈ ഗ്രാമ പഞ്ചായത്തിലെ എരിക്കുളം കുരങ്ങനാടി എന്ന സ്ഥലത്ത് പ്ലാസിറ്റിക്ക് ഷെഡിൽ താമസിക്കുന്ന ബീനക്കും പ്ലസ് വൺ പഠിക്കന്ന മകൾക്കും . ബാത് റുമും അടച്ചുറപ്പുള്ള ഒരു വീടും അവരുടെ സ്വപനമായിരുന്നു. ദീർഘകാലമായി പ്ലാസ്റ്റിക്ക് കൊണ്ട് മറച്ച ഒരു ഷെഡിൽ ശൗചാലയം പോലും ഇല്ലാത്ത ഇടത്തായിരുന്നു അവരുടെ താമസം. അവിടുത്തെ സു മനസരായ നാട്ടുകാർ അത് ജില്ലാ സേവാഭാരതിയെ അറിയിക്കുകയും അതിന്റെ ഫലമായി സേവാഭാരതി പ്രവർത്തകർ അവരെ ബന്ധപ്പെടുകയും വീട് കിട്ടാൻ അർഹതയുണ്ടെന്നും മനസിലായതിന്റെ ഫലമായി വീട്ടില്ലാത്തവർക്ക് തലചായ്ക്കാനൊരിടം പതിയിൽപ്പെടുത്തി ദേശീയ സേവാഭാരതിയും ചിറ്റിലപ്പള്ളി ഫൗണ്ടേഷനുംചേർന്നു നിർമ്മിച്ചു നൽകുന്ന വീട് അനുവദിക്കുകയുണ്ടായി . വീടിന്റെ കുറ്റിയടിക്കൽ ചടങ്ങ് സേവാഭാരതി ജില്ലാ ജനറൽ സെകട്ടറി സംഗീത വിജയൻ ജില്ലാ വൈസ് പ്രസിഡന്റ് ടി വി അശോകൻ , ജില്ലാ സമിതിയംഗം തമ്പാൻ കൊട്ടോടി രാഷ്ടീയ സ്വയം സേവകസംഖ് ആലമ്പാടി മണ്ഡൽ കാര്യവാഹ് രഞ്ജിത്ത്എ ന്നിവരുടെ നേതൃത്വത്തിൽ നടന്നു.

No comments