Breaking News

നീലേശ്വരം മത്സ്യമാർക്കറ്റിന്റെ പണി തുടങ്ങാനാവശ്യമായ നടപടികൾ വേണം: ഓൾ കേരള ഫിഷ് മർച്ചന്റ്‌സ് ആൻഡ് കമ്മീഷൻ ഏജന്റ്‌സ് അസോസിയേഷൻ


നീലേശ്വരം മത്സ്യമാർക്കറ്റിന്റെ പണി തുടങ്ങാനാവശ്യമായ നടപടികൾ വേണമെന്ന് ഓൾ കേരള ഫിഷ് മർച്ചന്റ്‌സ് ആൻഡ് കമ്മീഷൻ ഏജന്റ്‌സ് അസോസിയേഷൻ കാഞ്ഞങ്ങാട് മേഖല സമ്മേളനം ആവശ്യപ്പെട്ടു.
അജാനൂർ മിനിഹാർബറിന്റെ പ്രവർത്തനം ഉടൻ തുടങ്ങണമെന്നും കടൽക്ഷോഭത്തിൽ നിന്ന് തീരദേശനിവാസികളുടെ വീടും സ്വത്തും സംരക്ഷിക്കാൻ കടൽഭിത്തി നിർമിക്കണമെന്നും സമ്മേളനം ആവശ്യമുന്നയിച്ചു. ജില്ലാ ട്രഷറർ പി.കെ.മുഹമ്മദ് കുഞ്ഞ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വി.വി.കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബി.എ.റഫീഖ്, സി.എച്ച്.മുഹമ്മദ് കുഞ്ഞി, സി.എച്ച്.നസീർ എന്നിവർ സംസാരിച്ചു. മേഖല ട്രഷറർ ശ്രീശൻ സ്വാഗതവും എം.എഫ്.കെ.സലാം നന്ദിയും പറഞ്ഞു.

No comments