Breaking News

ആകാശപാത: ജനകീയ കർമ്മ സമിതി സമരത്തിൽ ഐക്യദാർഢ്യവുമായി ഹോട്ടൽ ഉടമകളും വ്യാപാരികളും

നീലേശ്വരത്ത് ആകാശപാത വേണമെന്ന് ആവശ്യപ്പെട്ട് നീലേശ്വരം നഗരസഭ ജനകീയ കർമ്മസമിതി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം 29 ആം ദിവസം ഐക്യദാർഢ്യവുമായി ഹോട്ടൽ ഉടമകളും വ്യാപാരികളും നഗരസഭ കൗൺസിലർ ടി പി ബീനയുടെ അധ്യക്ഷതയിൽ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി , വൈസ് ചെയർപേഴ്സൺ പിഎം സന്ധ്യ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ എവി സുരേന്ദ്രൻ ഷമീന മുഹമ്മദ് കെ സതീശൻ മർച്ചൻസ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് കെ വി സുരേഷ് കുമാർ ഹോട്ടൽ ആൻഡ് റസ്റ്റോറൻസ് അസോസിയേഷൻ ജില്ല പ്രസിഡന്റ് രഘുവീർപൈ, സംസ്ഥാന കമ്മിറ്റി അംഗം സി വി പ്രകാശൻ , കാഞ്ഞങ്ങാട് യൂണിറ്റ് സെക്രട്ടറി ഗംഗാധരൻ ,മർച്ചൻസ് അസോസിയേഷൻ യൂണിറ്റ് സെക്രട്ടറി എ വിനോദ് കുമാർ , മർച്ചൻസ് യൂത്ത് വിങ്ങ് പ്രസിഡണ്ട് പി.സക്കീർ , വനിതാ വിങ്ങ് പ്രസിഡന്റ് ജയലക്ഷ്മി സുനിൽ,  ട്രഷർ കല്ലായി അഷറഫ്, വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികളായ അഡ്വ. കെപി നസീർ , കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, ധീവരസഭ നേതാവ് വി വി കുഞ്ഞികൃഷ്ണൻ കൗൺസിലർമാരായ പി കെ രജിത ടിവി സുനിത എ രാജം കെ ജാനു, ഇട്ടപ്പുറം പ്രദീപൻ പി വി സതീശൻ കെ പി ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു സേതു ബങ്കളം സ്വാഗതം പറഞ്ഞു

No comments