കേരള റിട്ട. ടീച്ചേഴ്സ് കോൺഗ്രസ് സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് നീലേശ്വരത്ത് നടന്നു
കേരള റിട്ട. ടീച്ചേഴ്സ് കോൺഗ്രസ് (കെആർടിസി) സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് നീലേശ്വരത്ത് നടന്നു.
കോട്ടപ്പുറം ബോട്ട് ടെർമിലനിൽ നിന്നാരംഭിച്ച ജലയാത്രയോടെ ക്യാമ്പ് തുടങ്ങി. കെപിസിസി സെക്രട്ടറി എം.അസിനാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെആർടിസി സംസ്ഥാന പ്രസിഡന്റ് എ.സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു. ഇ.ഷജീർ, എറുവാട്ട് മോഹനൻ, കെ.അബ്ദുൽ മജീദ്, പി. രവീന്ദ്രൻ നായർ, പി.മൊയ്തീൻ മാസ്റ്റർ, പി.ശശിധരൻ, പി.കോയക്കുട്ടി മാസ്റ്റർ, കെ.സുധാകരൻ, കെ.ശ്രീനിവാസൻ, ആർ.മുരളീധരൻ പിള്ള തുടങ്ങിയവർ ആശംസകൾ നേർന്നു.
കേരള ഹൈക്കോടതി അഭിഭാഷകൻ അഡ്വ. മുരളി പള്ളത്ത്, വി.ടി.വി. മോഹനൻ എന്നിവർ ക്ലാസ് എടുത്തു. കെആർടിസി സംസ്ഥാന വൈസ് പ്രസിഡന്റ് പി.വിജയാനന്ദൻ, വൈസ് പ്രസിഡന്റ് കെ.ജി.പോൾ എന്നിവർ മോഡറേറ്റർ ആയി. സംഘടനാ ചർച്ചയെ സംസ്ഥാന ജനറൽ സെക്രട്ടറി അടാട്ട് വാസുദേവൻ അഭിസംബോധന ചെയ്തു. സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം.സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. 14 ജില്ലകളെയും പ്രതിനിധീകരിച്ച് 200 പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു.
No comments