ബാലചന്ദ്രൻ നീലേശ്വരം സ്മാരക മാധ്യമ പുരസ്കാരം മാതൃഭൂമി ചെറുവത്തൂർ ലേഖകൻ ടി.രാജന് സമ്മാനിച്ചു
മാധ്യമ രംഗം ഗുരുതരമായ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെന്നും മാധ്യമങ്ങളുടെ തകർച്ച ജനാധിപത്യത്തിന്റെ തകർച്ചയ്ക്ക് കൂടി കാരണമാകുമെന്നും നിയുക്ത കാഞ്ഞങ്ങാട് എംഎൽഎ ഗോവിന്ദൻ പള്ളി കാപ്പിൽ അഭിപ്രായപ്പെട്ടു. അതു കൊണ്ട് തന്നെ മാധ്യമങ്ങളെ തകർച്ചയിൽ നിന്നും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ജനാധിപത്യ വിശ്വാസികൾക്കാണെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. നീലേശ്വരം പ്രസ്ഫോറം സംഘടിപ്പിച്ച ബാലചന്ദ്രൻ നീലേശ്വരം,കെടിഎൻ രമേശൻ , സി കെ കെ മാണിയൂർ, അനുസ്മരണവും ബാലചന്ദ്രൻ നീലേശ്വരം സ്മാരക മാധ്യമ അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം അധ്യക്ഷത വഹിച്ചു.മാതൃഭൂമി ചെറുവത്തൂർ ലേഖകൻ ടി രാജൻ അവാർഡ് ഏറ്റുവാങ്ങി. രാഘവൻ ചോനമഠം അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ പി എം സന്ധ്യ മുഖ്യാതിഥിയായി. മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ വിനോയ് മാത്യു ബാലചന്ദ്രൻ അനുസ്മരണവും കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷ കൺട്രോളർ കെ പി ജയരാജൻ സി കെ കെ മാണിയൂർ അനുസ്മരണവും രാജ് മോഹൻ നീലേശ്വരം കെടിഎൻ രമേശൻ അനുസ്മരണവും നടത്തി. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷമീനാ മുഹമ്മദ് കൗൺസിലർ എ രാജം, നീലേശ്വരം മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ വി സുരേഷ് കുമാർ , വ്യാപാരി വ്യവസായ സമിതി ജില്ലാ ട്രഷറർ ഉദയൻ പാലായി വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടന ഭാരവാഹികളായ കെ പി രവീന്ദ്രൻ , അഡ്വ. കെ പി നസീർ , പി സി സുരേന്ദ്രൻ നായർ , പി ഭാർഗവി കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയേടത്ത്, എം രാധാകൃഷ്ണൻ നമ്പ്യാർ , പി സി സുരേന്ദ്രൻ നായർ , കെ കെ കുമാരൻ , സി വി വിജയരാജ്, സി വി പ്രകാശൻ, എം.ബാലകൃഷ്ണൻ , കെ എം ഗോപലകൃഷ്ണൻ, പി ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ മാധ്യമ പുരസ്കാരങ്ങൾ നേടിയ പ്രസ്സ് ഫോറം അംഗങ്ങളായ സന്ദീപ് ചന്ദ്രൻ, ശ്വേതാ മേലത്ത്, വാസു കരിന്തളം , ബാബു നിരിമാളം എന്നിവർക്കും നിയുക്ത എംഎൽഎ ഉപഹാരങ്ങൾ നൽകി. ഗോവിന്ദൻ പള്ളി കാപ്പിലിനെ നഗരസഭാ വൈസ് ചെയർമാൻ പിഎം സന്ധ്യയും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷംന മുഹമ്മദ് പൊന്നാടയണിയിച്ചു. ഡി രാജൻ സ്വാഗതവും പി കെ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
No comments